എൽ എസ്സ് എസ്സ് പരീക്ഷയിൽ മികച്ച വിജയം നേടി ഏരൂർ ഗവ എൽ പി എസ്. 5 വിദ്യാർഥികളാണ് ഇത്തവണ സ്കോളർഷിപ്പ് നേടിയത്. 2023 ഏപ്രിൽ 26 നാണ് പരീക്ഷ നടന്നത്. ആസിയ എൻ, നന്ദ എ എസ്, ആദിത്യൻ എസ്, വിസ്മയ ഐ, ഡെലീന സജി എന്നീ വിദ്യാർഥികളാണ് പരീക്ഷയിൽ വിജയിച്ചത്. ആകെ 80 മാർക്കിൽ നിന്നും 48 മാർക്ക് നേടുന്ന വിദ്യാർഥികളാണ് സ്കോളർഷിപ്പിന് അർഹരാകുന്നത്. അധ്യാപകർ 2 മാസത്തോളം നൽകിയ പരിശീലനത്തിൻ്റെ ഫലമായിട്ടാണ് മികച്ച വിജയം നേടാൻ സാധിച്ചത്. പരീക്ഷയില്‍ വിജയിക്കുന്ന വിദ്യര്‍ത്ഥികള്‍ക്ക് 1000 രൂപയാണ് സ്കോളര്‍ഷിപ്പ് തുകയായി ലഭിക്കുന്നത്. ഈ വർഷത്തെ എൽ എസ്സ് എസ്സ് വിജയികളായ വിദ്യാർഥികൾക്ക് സ്കൂൾ പി ടി എ യുടേയും സ്കൂൾ സ്റ്റാഫിൻ്റെയും പേരിലുള്ള അഭിനന്ദങ്ങൾ. 

എൽ എസ്സ് എസ്സ് വിജയികൾ

ആസിയ എന്‍

നന്ദ എ എസ്

ആദിത്യന്‍ എസ്

വിസ്മയ ഐ

ഡെലീന സജി