വിദ്യാർത്ഥികളിൽ വയനാശീലം വളർത്തുന്നതിനു വേണ്ടി കേരളകൗമുദി നടപ്പാക്കി വരുന്ന എന്റെ കൗമുദി എന്ന പദ്ധതിക്ക് ഏരൂർ ജി എൽ പി സ്കൂളിൽ ഇന്ന് തുടക്കം കുറിച്ചു. സ്കൂളിലേക്ക് ആവശ്യമായ പത്രം സ്പോൺസർ ചെയ്തത് ശ്രീമതി കവിത ബാബുവാണ്. കേരളകൗമുദി ലേഖകനായ ശ്രീ സുനില്‍ ജി, പി. ടി. എ. പ്രസിഡന്റ് ശ്രീമതി സന്ധ്യ ബിനു എന്നിവർ ചേർന്ന് കേരളകൗമുദി പത്രം സ്കൂൾ പ്രഥമാധ്യാപകനായ ശ്രീ മനോജ് കുമാറിന് കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനു ഈ പദ്ധതി വളരെയേറെ സഹായകരമാകുമെന്ന് ഹെഡ്മാസ്റ്റര് അഭിപ്രായപ്പെട്ടു.
കുട്ടികളില്‍ പത്രവായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ദിവസം സ്കൂളിൽ 'ഉത്തരപ്പെട്ടി' പരിപാടി ആരംഭിച്ചിരുന്നു. ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഓരോ ദിവസത്തെയും പത്ര വാർത്തകളെ ആസ്പദമാക്കിയുള്ള ചോദ്യങ്ങൾ സ്കൂളിൽ പ്രദർശിപ്പിക്കുകയും അവയുടെ ഉത്തരങ്ങൾ കുട്ടികൾ പേപ്പറിൽ എഴുതി ഉത്തരപെട്ടിയിൽ ഇടുകയും ചെയ്യുന്നു. ഓരോ ദിവസവും ശരിയുത്തരം നൽകുന്നവരുടെ മാര്‍ക്ക് രേഖപ്പടുത്തുകയും മാസാവസാനം ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്നവരെ വിജയായി പ്രഖ്യാപിക്കുകയും ചെയ്യുന്നതാണ്. 'എന്റെ കൗമുദി' പദ്ധതി ആരംഭിക്കുന്നതോടെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്കൂളില്‍ തന്നെ പത്രം വായിക്കാനുള്ള അവസരം ലഭ്യമാകും.
0 Comments