ഏരൂർ ഗവൺമെന്റ് എൽ പി സ്കൂളിൽ പച്ചക്കറി തോട്ട കൃഷി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ അജിത്ത് ഉദ്ഘാടനം ചെയ്തു. വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിനും, പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമാക്കുന്നതിനും, കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കുവാനും വേണ്ടി പച്ചക്കറി തോട്ടത്തിന് തുടക്കം കുറിച്ചു.  50 ഗ്രോ ബാഗുകളിലായി ജൈവരീതിയിലുള്ള കൃഷിയാണ് ആരംഭിച്ചത്. ആദ്യഘട്ടത്തിൽ മുളക്, വഴുതന, തക്കാളി എന്നീ പച്ചക്കറികളാണ് കൃഷി ചെയ്തത്. പ്രഥമാധ്യാപകൻ, കൃഷി ഓഫീസ് ഉദ്യോഗസ്ഥൻ എന്നിവർ കൃഷി രീതികളെ കുറിച്ചും, കാർഷിക സംസ്കാരത്തെക്കുറിച്ചും പച്ചക്കറി തോട്ടം കൊണ്ടുള്ള ഗുണങ്ങളെപ്പറ്റിയും, കൃഷി പരിപാലന രീതികളെ കുറിച്ചും കുട്ടികളോട് സംസാരിച്ചു.