അഞ്ചൽ സബ്‍ജില്ലയിലെ പ്രശസ്തമായ സർക്കാർ വിദ്യാലയമാണ് ഏരൂർ ജി എൽ പി എസ്. ഏരൂർ വില്ലേജ് ഓഫീസിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ 400 ൽ പരം വിദ്യാർഥികളാണ് പഠിക്കുന്നത്. പ്രധമാധ്യാപകൻ ഉൾപ്പെടെ പതിനെട്ടോളം അധ്യാപകർ ഈ സ്കൂളിൽ സേവനം അനുഷ്ഠിക്കുന്നു.

സ്‍കൂളിന്റെ ചരിത്രം
ഏരൂർ ഗ്രാമത്തിലെ പുരാതന തറവാടായ അറപ്പുര കുടുംബത്തിന്റെ സഹായത്തോടെയാണ് ആദ്യകാലത്തു ഇവിടെ സ്കൂൾ ആരംഭിച്ചത്. 1852 ൽ സ്കൂളിന് പ്രത്യേകം കെട്ടിടമുണ്ടായി. തുടക്കത്തിൽ ഒന്ന് രണ്ട് ക്ലാസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. 1957 -58 ൽ ഇത് ഹൈസ്കൂൾ ആയി ഉയർത്തുകയും 1962 -63 ൽ ഹൈസ്കൂളിൽ നിന്ന് എൽ പി വിഭാഗം പ്രത്യേകമായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

ഭൗതിക സൗകര്യങ്ങൾ
പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ 12 ഓളം ക്ലാസ് മുറികളാണുള്ളത്. കൂടാതെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രീ പ്രൈമറി ക്ലാസ്സ് മുറികളും സ്കൂളിൻ്റെ മറ്റൊരു പ്രത്യേകതയാണ്. വായനാശീലം വളർത്തുന്നതിന് വിശാലമായ ലൈബ്രറിയും കുട്ടികൾക്ക് ഉപയോഗിക്കാവുന്നതാണ്. കുട്ടികൾക്ക് കമ്പ്യൂട്ടർ പരിജ്ഞാനം നേടുന്നതിനായി ശീതീകരിച്ച കമ്പ്യൂട്ടർ ലാബും സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. പഠനം ഹൈടെക്ക് ആക്കുന്നതിനായി 10 ഓളം ലാപ്ടോപ്പും 3 പ്രൊജക്റ്ററും ലഭ്യമാണ്.