ഏരൂർ ഗവ എൽ പി സ്കൂളിൽ പുതുതായി നിർമ്മിച്ച സ്മാർട്ട് ക്ലാസ്സ് റൂം ശ്രീ സുപാൽ എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ 21 ലക്ഷത്തോളം രൂപ ചെലവിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ആകർഷകമായ രീതിയിൽ പെയിന്റ് ചെയ്ത ക്ലാസ് മുറികളിൽ എയർ കണ്ടീഷനും ഇന്റെറാക്ടീവ് പാനലും സ്ഥാപിച്ചിട്ടുണ്ട്.

സമാർട്ട് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡോ. കെ ഷാജി ഉദ്ഘാടനം ചെയ്യുന്നു

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ റ്റി അജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ചിന്നു വിനോദ് സ്വാഗതം ആശംസിച്ചു അര്‍പ്പിച്ചു. സമാർട്ട് ക്ലാസ്സ് റൂം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഡോ. കെ ഷാജി ഉദ്ഘാടനം ചെയ്തു. രണ്ടു ക്ലാസ്സ് മുറികൾ സ്മാർട്ടായതോടെ പഠനം ലളിതവും ആസ്വാദ്യകരവും ആകുമെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു. കൂടാതെ 40 ലക്ഷം രൂപ ഉപയോഗിച്ച് പണി കഴിപ്പിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനവും നിർവ്വഹിച്ചു.

പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം സുപാല്‍ എം എല്‍ എ നിര്‍വ്വഹിക്കുന്നു.