ചന്ദ്രയാൻ 3 വിക്ഷേപണം തത്സമയം പ്രദര്‍ശിപ്പിക്കുന്നു
ഏരൂർ എൽ പി എസ്സിലെ വിദ്യാർഥികൾക്ക് ആവേശമായി ചന്ദ്രയാൻ 3 വിക്ഷേപണം. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്നും 2.35 നായിരുന്നു ചന്ദ്രയാൻ 3 വഹിച്ച് എൽവിഎം3 –എം4 റോക്കറ്റ് കുതിച്ചുയർന്നത്. വിദ്യാർത്ഥികൾക്ക് വിക്ഷേപണം തൽസമയം കാണുന്നതിനുള്ള സജ്ജീകരണങ്ങൾ അധ്യാപകർ മുൻകൂട്ടി തന്നെ തയ്യാറാക്കിയിരുന്നു.
റോക്കറ്റ് വിക്ഷേപണത്തിനുള്ള കൗണ്ടൗൺ അടുക്കുതോറും വിദ്യാർത്ഥികളിൽ ആവേശവും വർദ്ധിച്ചു വന്നു. റോക്കറ്റ് വിക്ഷേപിച്ചപ്പോഴേക്കും കുട്ടികൾ സന്തോഷം കൊണ്ട് ആർപ്പുവിളിച്ചു. വിദ്യാർഥികൾക്ക് ഇതൊരു പുത്തൻ അനുഭവമായിരുന്നു. ശേഷം അധ്യാപികയായ രമ ടീച്ചർ ചന്ദ്രയാൻ ദൗത്യത്തെ പറ്റി കുട്ടികൾക്ക് വിശദീകരണം നൽകി. ഇതിനെപ്പറ്റി വിദ്യാർത്ഥികൾ കൂടുതൽ അന്വേഷിച്ച് കണ്ടെത്തണമെന്നും ടീച്ചർ അഭിപ്രായപ്പെട്ടു.
ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായ സോഫ്റ്റ് ലാൻഡിംഗ് സാധ്യമാക്കുക, ചന്ദ്രനിൽ റോവർ ചലിപ്പിക്കുക, ലാൻഡ് ചെയ്യുന്ന സ്ഥലത്ത് വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ നടത്തുക തുടങ്ങി മൂന്ന് പ്രധാന ലക്ഷ്യങ്ങളാണ് ചന്ദ്രയാൻ 3 നുള്ളത്. 615 കോടി രൂപയാണ് മിഷന് വേണ്ടി ISRO വിനിയോഗിച്ചത്. ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.









.jpeg)
.jpeg)


.jpeg)

0 Comments