ചാന്ദ്രദിനം വിപുലമായി ആചരിച്ച് ഏരൂർ ജി എൽ പി എസ്. ചാന്ദ്രദിനത്തിന്റെ ഭാഗമായി ഡോക്യൂമെറ്ററി പ്രദർശനവും ശാസ്ത്ര ക്വിസും സംഘടിപ്പിച്ചു. അസംബ്ലിയിൽ അധ്യാപികയായ രമ ടീച്ചർ ചാന്ദ്രദിനത്തെ പറ്റി സംസാരിച്ചു. ചന്ദ്രനെക്കുറിച്ചും ബഹിരാകാശ ദൗത്യങ്ങളെക്കുറിച്ചുമുള്ള ടീച്ചറുടെ പ്രസംഗം വളരെയെറെ വിജ്ഞാനപ്രദമായിരുന്നു.

ശേഷം കുട്ടികൾ നിർമ്മിച്ചുകൊണ്ട് വന്ന പോസ്റ്ററുകളുടെയും വ്യത്യസ്ത മാതൃകകളുടെയും പ്രദർശനം ഉണ്ടായിരുന്നു. ഇതിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം വളരെയെറെ ശ്രദ്ധേയമായിരുന്നു. 

ഉച്ചക്ക് ശേഷം ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ഡോക്യുമെന്ററി പ്രദർശനവും നടന്നു. ചാന്ദ്ര ദൗത്യങ്ങളെ കുറിച്ചുള്ള ദൃശ്യങ്ങൾ കുട്ടികളെ കൂടുതൽ ആവേശഭരിതരാക്കി. ശേഷം ശാസ്ത്ര ക്വിസും സംഘടിപ്പിച്ചു. കുട്ടികളുടെ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നതിനാൽ ക്വിസ് പ്രോഗ്രാം വളരെ വാശിയേറിയതായിരുന്നു. 

15 ചോദ്യങ്ങളിൽ നിന്ന് 11 പോയിൻ്റ് നേടി നാലാം ക്ലാസ്സിലെ ജാൻവി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 10 പോയിന്റുമായി ശ്രീനികേഷ്‌ രണ്ടാം സ്ഥാനം നേടി. നാലാം ക്ലാസ് വിദ്യാർത്ഥികളായ ആര്യനന്ദ, തേജസ്, മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ധ്രുപത് എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. 

ശാസ്ത്ര ക്വിസ് മത്സര വിജയികൾ

ഒന്നാം സ്ഥാനം
ജാൻവി

രണ്ടാം സ്ഥാനം
ശ്രീനികേഷ് 

മൂന്നാം സ്ഥാനം
തേജസ്

ആര്യനന്ദ

ദ്രുപത്

ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ