ഏരൂർ ഗവ എൽ പി സ്കൂളിൽ 2023-24 അധ്യായന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. പുരാതന കാലം മുതൽ ആയിരങ്ങൾക്ക് അക്ഷരജ്ഞാനം പകർന്നു നൽകുന്ന ഗവ. എൽ പി എസ് എരൂർ ജൈത്ര യാത്ര തുടരുകയാണ്.
എരൂർ ഗ്രാമത്തിലെ പുരാതന തറവാടായ അറപ്പുര കുടുംബത്തിന്റെ സഹായത്തോടെയാണ് ആദ്യകാലത്തു ഇവിടെ സ്കൂൾ ആരംഭിച്ചത് 1962ൽ ഹൈ സ്കൂളിൽ നിന്ന് പ്രൈമറി വിഭാഗം പ്രേത്യേകമായി പ്രവർത്തനം ആരംഭിച്ചു.
വരും തലമുറക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനു വേണ്ടി പ്രീ പ്രൈമറി മുതൽ പരിശീലനം നൽകിവരുന്നു. അതിനു സഹായകമായി സ്കൂൾ ലൈബ്രറിയും ശീതികരിച്ച കമ്പ്യൂട്ടർ ലാബും ICT ഉപകരണങ്ങളും സജ്ജീകരിച്ചിയിട്ടുണ്ട് 2023 അധ്യയന വർഷം മുതൽ പ്രീ പ്രൈമറി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയാണ്.
പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ 450 കുട്ടികളും 18 അധ്യാപകരും ഈ വിദ്യാലയത്തിന്റെ ഭാഗമാണ്. കലാകായിക മത്സര ഇനങ്ങളിലെയും LSS പരീക്ഷയിലേയും ഉയർന്ന വിജയം സ്കൂളിന് അഭിമാന നിമിഷമാകുന്നു. വിദ്യാലയത്തിന്റെ വികസനത്തിനും വിദ്യാർത്ഥികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കുമായി സജീവമായി പ്രവർത്തിക്കുന്ന PTA യും സ്കൂളിന്റെ ആക്കാദമിക പ്രവർത്തനങ്ങൾക്കും ഭൗതിക സാഹചര്യങ്ങൾക്കും പൂർണ്ണ പിന്തുണ നൽകികൊണ്ട് ഏരൂർ ഗ്രാമപഞ്ചായത്തും എന്നും കൂടെയുണ്ട്
നമ്മുടെ നാടിന്റെ ഉയർച്ചയ്ക്കായി എല്ലാ കുഞ്ഞുമക്കൾക്കും ജി എൽ പി എസ് ഏരൂർ സ്കൂളിലേക്ക് സ്വാഗതം.
0 Comments